നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?
Nov 15, 2024 04:35 PM | By PointViews Editr





കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ദുരുഹ മരണത്തിലെ യഥാർഥ വില്ലൻമാർ കുടുങ്ങില്ല എന്ന് ഏകദേശം ഉറപ്പാക്കി കൊണ്ട് ദുരൂഹ അന്വേഷണവും നീങ്ങുകയാണ്. ഒരുപാട് കേസുകൾ തേഞ്ഞുമാഞ്ഞ് പോകുന്ന കാഴ്ചകളും ഒരു പാട് ആടുകളെ പട്ടിയാക്കി തല്ലി കൊല്ലുന്നതും പതിവുള്ള കാഴ്ചയായ കണ്ണൂരിൽ, നവീൻ ബാബു എന്ന എഡിഎമ്മിൻ്റെ മരണത്തിലെ ദുരൂഹ വസ്തുത പുറത്തു വരാനുള്ള സാധ്യത വിദൂരമാണ്. ഒരു തട്ടിക്കൂട്ടിയ തിരക്കഥ എങ്കിലും ഉണ്ടാകാനുള്ള സാധ്യത പോലും കുറവാണ്. ഈ മരണകഥയിലെ നായകനും വില്ലൻമാരും ആരൊക്കെ? ജനം ചോദിക്കുന്ന ചോദ്യങ്ങളും സത്യസന്ധമായ ഉത്തരങ്ങൾ കിട്ടില്ലെന്ന് ഉറപ്പുള്ളതുമായ ഒത്തിരി ചോദ്യങ്ങൾ ഉയരുകയാണ്. സംഭവവുമായി ജില്ലാ കലക്ടർക്കുള്ള ബന്ധമെന്ത്? ദിവ്യയ്ക്കും കലക്ടർക്കും പ്രശാന്തൻ്റെ പമ്പുമായി ബന്ധമുണ്ടോ? പമ്പിന് പിന്നിലെ മുതൽ മുടക്ക് ആർക്കൊക്കെ ? അത്രയ്ക്ക് ധനികനാണോ പ്രശാന്ത് ? അല്ലങ്കിൽ പണമെവിടെ നിന്ന്? പ്രശാന്ത്മായി ദിവയ്ക്കും ദിവ്യ വഴി മറ്റാർക്കെങ്കിലുമുള്ള ബന്ധമെന്തൊക്കെ? ദിവ്യയുടെയും കുടുംബത്തിൻ്റെയും സാമ്പത്തിക നില യെന്ത്? പ്രശാന്ത് പമ്പിൻ്റെ കാര്യത്തിൽ എടുത്ത നിലപാടെന്ത്? ആ നിലപാടിൽ മാറ്റം വരുത്തിയിരുന്നോ? മറ്റം വന്നെങ്കിൽ കാരണമെന്ത്? നവീൻ ബാബു അതിന് പകരമായി പ്രതിഫലം വാങ്ങിയിരുന്നോ? വാങ്ങിയിട്ടില്ലെങ്കിൽ മനസ്സ് മാറ്റത്തിന് പിന്നിലെ കാരണമെന്ത്? അപമാനിതനായ ശേഷം ഒക്ടേബർ 14 ന് രാത്രി മുനീശ്വരൻ കാവിന് മുന്നിൽ ഇറങ്ങിയ നവീൻ ബാബു എങ്ങോട്ട് പോയി? പുലർച്ചെ വരെ എന്ത് ചെയ്തു? ഡ്രൈവറുടെയും മറ്റ് സ്റ്റാഫ്കളുടെയും റോൾ എങ്ങനെയായിരുന്നു? ബന്ധപ്പെട്ടവരുടെയെല്ലാം ഫോണുകൾ പരിശോധിച്ചോ? മരിച്ച സ്ഥലത്ത് എന്തൊക്കെ കണ്ടെത്തി? പരിയാരം മെഡിക്കൽ കോളേജിൽ എലക്ട്രിക്കൽ ഹെൽപ്പർ മാത്രമായ പ്രശാന്തന് പമ്പ് തുടങ്ങാനുള്ള പണം എവിടുന്ന് കിട്ടി? പിന്നിൽ ബിനാമി ഇടപാടോ.? പ്രശാന്തനായി ദിവ്യ ഇടപെട്ടത് എന്തിന് വേണ്ടി.? പ്രശാന്തന്റെ പേരിൽ വന്ന പരാതി ആര് തയ്യാറാക്കി? യാത്ര അയപ്പു വേദിയിൽ ദിവ്യ എത്തുന്നത് കലക്ടർക്ക് നേരത്തെ അറിയാമായിരുന്നോ.? റവന്യൂ വകുപ്പ് അന്വേഷണത്തിൽ തുടർ നടപടി ഇല്ലാത്തതെന്ത്?


ഒടുവിൽ ഒരു ചോദ്യം കൂടി സംശയത്തോടെ ഉയരുന്നുണ്ട്- നവീൻ മരിച്ചതോ അതോ ഒരു കൊലപാതകമോ? തെളിയാൻ ഇനിയും ഏറെയുണ്ട്. പക്ഷെ തെളിയുമോ ഇല്ലയോ എന്ന് പറയാനാകില്ല.

എന്തായാലും സി പി എം കണ്ണൂരിൽ പകുതി ഭാഗവും പത്തനംതിട്ടയിൽ മുഴുവനും നവീനും കുടുംബത്തിനുമൊപ്പമാണെങ്കിൽ കണ്ണൂരിൽ ആരൊക്കെയോ ദിവ്യയുടെ കരുത്തായി പിന്നിലുണ്ട്. അത് മനസാക്ഷിയില്ലാത്ത ഏതെങ്കിലും നേതാക്കളോ മാഫിയ ബിസിനസുകാരോ ആയിരിക്കാമെന്ന് സാധാരണക്കാരും മനസാക്ഷിയുള്ളവരുമായ ജനങ്ങളും പാർട്ടി പ്രവർത്തകരും കരുതുന്നു. പക്ഷെ ഉത്തരമില്ല, സാധ്യതയില്ല, പരസ്യമായി ഒരു മനുഷ്യനെ അവഹേളിച്ച ദിവ്യ രക്ഷപ്പെടാനുള്ള സാധ്യത ഉറപ്പാക്കുകയാണ്. ആര്? എന്തിന്?

1 month after Naveen Babu's death, the villains escape by hiding Divya..?

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories